കേരള ഗ്ലാസ് ഡീലേഴ്സ് ഫോറം ജില്ലാസമ്മേളനം സമാപിച്ചു
കേരള ഗ്ലാസ് ഡീലേഴ്സ് ഫോറം (കെജിഡിഎഫ്) വയനാട് ജില്ലാ സമ്മേളനം സമാപിച്ചു.കല്‍പ്പറ്റയില്‍ നടന്ന സമ്മേളനം എംഎല്‍എ സികെ ശശീന്ദ്രന് ഉത്ഘാടനം ചെയ്തു. കെജിഡിഎഫ് ജില്ലാ പ്രസിഡന്റ് കെജെ മുനവിര്‍ അധ്യക്ഷത വഹിച്ചു. ജില്ലയില്‍ 20 വര്‍ഷം പൂര്‍ത്തിയാക്കിയ ഗ്ലാസ് വ്യാപാരികളെ ചടങ്ങില്‍ ആദിരിച്ചു. സംസ്ഥാന പ്രസിഡന്റെ ഏഎം ജമാല്‍ മുഖ്യ പ്രഭാഷണം നടത്തി. യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി വിവി മുരളീധരന്, വൈസ് പ്രസിഡന്റ് സുന്ദരന്‍, ഹക്കീം കോഴിക്കോട് തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. നൗഷാദ് സ്വാഗതവും, കെസി രമേശ് നന്ദിയും പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍