കല്‍പ്പറ്റ-ബംഗളൂരു സൂപ്പര്‍ ഡീലക്സിന് പുതിയ സമയം
കല്‍പ്പറ്റ: കല്‍പ്പറ്റയില്‍ നിന്നും ബംഗളുരുവിലേക്കുള്ള കെ.എസ്.ആര്.ടി.സി. സൂപ്പര്‍ ഡീലക്സ് ഞായറാഴ്ച (മാര്‍ച്ച് 11) മുതല്‍ പുതിയ സമയത്തില്‍ ഓടിത്തുടങ്ങും.ഞായറാഴ്ച രാത്രി 9.30ന് കല്‍പ്പറ്റയില്‍ നിന്നും മാനന്തവാടി, കുട്ട, മൈസൂര്‍ വഴി ബംഗളുരുവിലെത്തും. ബംഗളുരുവില്‍നിന്നും രാവിലെ 9.30ന് മൈസൂര്‍ സുല്‍ത്താന്‍ ബത്തേരി വഴി കല്‍പ്പറ്റയിലെത്തും. നേരത്തെ എല്ലാദിവസവും രാവിലെ എട്ടുമണിക്കായിരുന്നു കല്‍പ്പറ്റയില്‍ നിന്നും ബംഗളുരുവിലേക്ക് സര്‍വീസ് നടത്തിയിരുന്നത്. പുതിയ സമയക്രമം കല്‍പ്പറ്റ, മാനന്തവാടി ഭാഗങ്ങളില്‍നിന്നുള്ള രാത്രിയാത്രക്കാര്‍ക്ക് ഏറെ പ്രയോജനകരമാകും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍