നികുതി വെട്ടിപ്പ് മാഫിയ സജീവം; വ്യാജ രജിസ്ട്രേഷന് നമ്പര്‍ ഒട്ടിച്ച ലോറിയില്‍ കടത്തുകയായിരുന്ന കുരുമുളക് പിടികൂടി
ഡ്രൈവറെ അറസ്റ്റുചെയ്തു; ലോറി പോലീസ് കസ്റ്റഡിയിലെടുത്തു; വില്പന നികുതി ഉദ്യോഗസ്ഥര്‍ മൂന്നര ലക്ഷം പിഴയീടാക്കി
കുരുമുളക് കയറ്റി കാട്ടിക്കുളം ആര്.ടി.ഒ ചെക്ക് പോസ്റ്റിലെത്തിയ ലോറിയുടെ നമ്പറില്‍ സംശയം തോന്നിയ മോട്ടോര്‍ വാഹനവകുപ് ഉദ്യോഗസ്ഥര്‍ വിദഗ്ധ പരിശോധന നടത്തിയപ്പോഴാണ് ലോറിയുടെ നമ്പര്‍ വ്യാജമാണെന്ന് കണ്ടെത്തിയത് .കെ.എ 9 സി 25 10 എന്ന നമ്പര്‍ പതിച്ച് എത്തിയലോറിയുടെ എന്ജിന് നമ്പറും മറ്റും പരിശോധിച്ചപ്പോഴാണ് വ്യാജ നമ്പറാണെന്ന് കണ്ടെത്തിയത് ലോറിയുടൈ ഒറിജിനല്‍ നമ്പറായ കെ.എ 09 സി 25 11 നാണ് മാറ്റം വരുത്തിയത്.തുടര്‍ന്ന് ലോറിയും െ്രെഡവറേയും ആര്‍ടി.ഒ ചെക്ക് പോസ്റ്റ് അധികൃതര്‍ പിടികൂടി തിരുനെല്ലി പോലീസില്‍ ഏല്‍പ്പിച്ചു.
സംഭവത്തില്‍ ലോറി ്രൈഡവര്‍ നെന്മേനി തൊവരിമല സ്വദേശി അബ്ദുള്‍ കരീ (58) മിനെ തിരുനെല്ലി പോലീസ് അറസ്റ്റ് ചെയ്തു. കര്‍ണ്ണാടകയിലെ ഗോണികുപ്പയില്‍ നിന്നും തമിഴ്നാട് ഗൂഡല്ലൂരിലേക്ക് കുരുമുളക് വ്യാജ രജിസ്ട്രേഷന് നമ്പര്‍ പതിച്ച ലോറി ഉപയോഗിച്ച് കടത്താന്‍ ശ്രമിക്കുന്നതിനിടെ വെള്ളിയാഴ്ച കാട്ടിക്കുളം ആര്.ടി.ഒചെക്ക് പോസ്റ്റില്‍വെച്ചാണ് ലോറി പിടിച്ചത്. മൊബൈല്‍ ഫോണില്‍ ലഭിച്ച രഹസ്യ സൂചനയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തി ലോറി പിടികൂടിയത്. ലോറികളില്‍ വ്യാജ നമ്പര്‍ പതിച്ച് നികുതി വെട്ടിച്ച് കുരുമുളക് കടത്തുന്ന സംഭവവുമായി ബന്ധപ്പെട്ട കേസ്സില്‍ നിരവധി പേരെ പിടികൂടാനുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
ആര്‍്കകും യാതൊരു സംശയവും വരുത്താത്ത വിധത്തില്‍ വിദഗ്ധമായ രീതിയില്‍ നികുതി വെട്ടിക്കുന്ന സംഘം വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ഒരു ലോറി നമ്പറിന്റെ പേരില്‍ കുരുമുളക് മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടു പോകുന്നതിനായി വില്‍പ്പന നികുതി അടക്കുകയാണ് ഇവരുടെ പതിവ്. ഒരു പ്രാവശ്യമടച്ച നികുതി റസീറ്റിന്റെ മറവില്‍ നിരവധി കുരുമുളക് ലോഡുകളാണ് ഇത്തരത്തില്‍ നികുതി വെട്ടിച്ച് കടത്തുന്നത് . ഒരു ദിവസം ഒരു ലോറിയില്‍ കുരുമുളക് കൊണ്ട് പോകാന്‍ വില്‍പ്പനനികുതി അടക്കുകയും അതേ ദിവസം തന്നെ നിരവധി ലോറി കളില്‍ നികുതി അടച്ച ലോറിയുടെ നമ്പര്‍ വ്യാജമായി പതിച്ചാണ് കുരുമുളക് നികുതി വെട്ടിപ്പ് നടത്തുന്നത് . കുരുമുളകിന്റെ സെയില്‍ ടാക്സ് അടച്ചതിന്റെ ഒറിജിനലിന് പകരം ഫോട്ടോസ്റ്റാറ്റ് കോപ്പികളാണ് ആര് ടി ഒ ചെക്ക് പോസ്റ്റ്കളിലും മറ്റും തട്ടിപ്പുകാര്‍ സമര്‍പ്പിക്കുന്നത്
വനം ആര് ടി ഒചെക്ക് പോസ്റ്റുകളില്‍ ഒറിജിനല്‍ നികുതി അടച്ചതിന്റെ റസീറ്റിന് പകരം ഫോട്ടോസ്റ്റാറ്റ് കോപ്പി സമര്‍പ്പിച്ചാലും മതി എന്നതിന്റെ മറപിടിച്ചാണ് വന്‍തോതില്‍ കുരുമുളക് നികുതി വെട്ടിച്ച് കടത്തുന്നത്. പെട്ടെന്ന് പിടിക്കപ്പെടാതിരിക്കാന്‍ ഒരേ ആളുകളുടെ പേരില്‍ തന്നെ ഉള്ള ലോറികളാണ് കുരുമുളക് നികുതി വെട്ടിപ്പിന് ഉപയോഗിക്കുന്നത്.
ഓരോ ദിവസവും ലക്ഷക്കണക്കിന് രൂപയുടെ നികുതി വരുമാനമാണ് ഇത്തരത്തില്‍ സര്‍ക്കാറിന് നഷ്ടമാവുന്നത്. പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയാല്‍ നികുതി വെട്ടിക്കുന്നവരുടെ മാഫിയ പിടിയിലാവുമെന്ന് ഉറപ്പാണ്.
കഴിഞ്ഞ ദിവസം പിടികൂടിയ ലോറി സുല്‍ത്താന്‍ ബത്തേരി സ്വദേശിയുടെ ഉടമസ്ഥതയില്‍ ഉള്ളതാണ് പോലീസ് പറഞ്ഞു. പിടികൂടിയ കുരുമുളകിന് വില്‍പ്പന നികുതി ഉദ്യോഗസ്ഥര്‍ മൂന്നരരലക്ഷംരൂപ പിഴ ഈടാക്കിയ ശേഷം കുരുമുളക് ഉടമസ്ഥര്‍ക്ക് വിട്ടുകൊടുത്തു.ലോറി പോലീസ് കസ്റ്റഡിയിലാണ്. ്രൈഡവറെ പിന്നീട് കോടതിയില്‍ ഹാജരാക്കി
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍