കെ.സി.വൈ.എം മാനന്തവാടി രൂപത കുരിശിന്റെ വഴിയും ജില്ലാശുപത്രി ശുചീകരണവും സംഘടിപ്പിച്ചു
മാനന്തവാടി: നോമ്പുകാലത്തിന്റെ ചൈതന്യം ഉള്‍ക്കൊണ്ട് കെ.സി.വൈ.എം മാനന്തവാടി രൂപത യുവജനങ്ങള്‍ ദ്വാരകയില്‍ നിന്ന് മാനന്തവാടിയിലേക്ക് കുരിശിന്റെ വഴി സംഘടിപ്പിക്കുകയും മാനന്തവാടി ജില്ലാ ആശുപത്രി ശുചീകരണം നടത്തുകയും ചെയ്തു. ശുചീകരണ പരിപാടികള്‍ കോഴിക്കോട് ഡെപ്യൂട്ടി കളക്ടര്‍ മേഴ്സി ജോയി ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡന്റ് ജിഷിന് മുണ്ടയ്ക്കാതടത്തില്‍ അധ്യക്ഷത വഹിച്ചു.രൂപത ഡയറക്ടര്‍ ഫാ.ലാല്‍ ജേക്കബ് പൈനുങ്കല്‍ ജനറല്‍ സെക്രട്ടറി സുബില്‍ ജോസ് എന്നിവര്‍ സംസാരിച്ചു.,വൈസ്.പ്രസിഡന്റ് റോസ് മേരി, സെക്രട്ടറിമാരായ ജിജോ താന്നിവേലി, അലീന ജോയി, കോര്‍ഡിനേറ്റര്‍ ആല്ഫിന് അമ്പാറ, ട്രഷറര്‍ അഖില്‍ പള്ളത്ത്, ആനിമേറ്റര്‍ സ്മിത ടഅആട സിന്‍ഡിക്കേറ്റ് അഗങ്ങളായ ആന്റണി മങ്കടപ്ര, എബിന് മുട്ടപ്പള്ളി, റ്റിബില്, ബിബിന്‍ ചെമ്പക്കര, റ്റോബി കൂട്ടുങ്കല്‍ ,ജിറ്റോ ഇമ്പാലില്‍, അല്‍ജോസ് ,ഗ്രാലീയ അക്സ്, അഞ്ജലി ചെറുപ്ലാവില്‍ എന്നിവര്‍ നേതൃത്വം നല്കി.രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നുള്ള ഡയറക്ടര്‍മാരും സിസ്റ്റേഴ്സും യുവജനങ്ങളും പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍