പ്രതിഷേധ ധര്‍ണ്ണ നടത്തി.
കല്‍പ്പറ്റ:വയനാട് ജില്ലാ സഹകരണ ബാങ്കിന്റെ കൗണ്ടര്‍ നിര്‍മ്മാണ പ്രവൃത്തികളുടെ അഴിമതി അന്വേഷിക്കുക,കരാര്‍ നിര്‍മ്മാണ പ്രവൃത്തികള്‍ അടിയന്തിരമായി നിര്‍ത്തി വെക്കുക,ജീവനക്കാര്‍ക്ക് അര്‍ഹതയുള്ള പ്രമോഷന് അനുവദിക്കുക,നോട്ട് നിരോധന കാലത്തെ വേതനം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ ബാങ്കിന് മുമ്പില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി.ബാങ്കിന്റെ ചീരാല്‍ ശാഖയിലെ കൗണ്ടര്ൃനിര്മ്മാണത്തിലെ അഴിമതി ചൂണ്ടിക്കാട്ടിയതിന് പ്രതികര നടപടിയായി യൂണിയന് സെക്രട്ടറിയെ അമ്പലവയല്‍ ബ്രാഞ്ചിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തുവെന്നും ബാങ്കിന്റെ കരാര്‍ നിര്‍മ്മാണ പ്രവൃത്തികള്‍ ദീര്‍ഘ കാലമായി ഓരോ കരാറുകാരെകൊണ്ട് തന്നെയാണ് ചെയ്രുന്നതെന്നും ഇവര്‍ ആരോപിച്ചു.ആഘോഷങ്ങള്‍ നടത്തി ലക്ഷങ്ങള്‍ പൊടിക്കുമ്പോള്‍ ജീവനക്കാര്‍ക്ക് അര്‍ഹതപ്പെട്ട പ്രമോഷനും,ശമ്പളവും നിഷേധിക്കുകയാണ് ചെയ്യുന്നത്.പ്രമോഷന് ലഭിച്ച് ഒരു വര്‍ഷത്തിലധികമായിട്ടും ചെയ്യുന്ന ജോലിക്ക് ശമ്പളം ലഭിക്കാത്ത 40 ഓളം ജീവനക്കരുണ്ട്.മനേജ് മെന്റിന്റെ ഭാഗത്ത് നിന്നും അുഭാവ പൂര്‍ണ്ണമായ സമീപനം ഉണ്ടായില്ലെങ്കില്‍ പണിമുക്ക് അടക്കമുള്ള സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ഇവര്‍ അറിയിച്ചു.
ധര്‍ണ്ണ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി കെ.സുഗതന് ഉദ്ഘാടനം ചെയ്തു.പി.സൈനുദ്ദീന്‍,കെ.സച്ചിദാനന്ദന്,കെ.വി മാത്യൂസ്,പ്രതീഷ് സി.ജി,വി.ആര് ബാബു,കെ.കെ റീന,കെ.അജയ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍