ജില്ലാ ആശുപത്രിയില്‍ അത്യാധുനിക ലബോറട്ടറി ഉദ്ഘാടനം ചെയ്തു
മാനന്തവാടി : ജില്ലാ ആശുപത്രിയില്‍ അത്യാധുനിക സൗകര്യങ്ങളോടെ നവീകരിച്ചലബോറട്ടറിയുടെ ഉദ്ഘാടനംഒ.ആര്. കേളു എംഎല്‍എ നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്ടി. ഉഷാകുമാരി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതിഅധ്യക്ഷ എ. ദേവകി, അംഗം എ.എന്‍. പ്രഭാകരന്, സൂപ്രണ്ട് ഡോ. വി. ജിതേഷ്, ആര്എംഒഡോ. ആതിഷ് കെ. ബാലകൃഷ്ണന്, ഡോ. ബിനിജ മെറിന് എന്നിവര്‍ പ്രസംഗിച്ചു.രോഗീ സൗഹൃദ ആശുപത്രിയിയായി ജില്ലാ ആശുപത്രി മാറണെമെന്നും ഇതിനായികൂട്ടായ പരിശ്രമം ആവശ്യമാണെന്നും എംഎല്‍എ പറഞ്ഞു. 75 ലക്ഷം രൂപയിലേറെവില വരുന്ന അഞ്ച് ആധുനിക ഉപകരണങ്ങള്‍ ഇതിനായി സ്ഥാപിച്ച് കഴിഞ്ഞു.ജില്ലാ ആശുപത്രി അധികൃതര്‍ മുന്‍കൈയെടുത്ത് സൗജന്യമായാണ് ആധുനീകഉപകരണങ്ങള് ലഭ്യമാക്കിയത്.
രക്തത്തിലെ അണുക്കളുടെ എണ്ണവും തരവും തിരിച്ചറിയുന്ന ടെസ്റ്റില്‍ മുന്‍പ് അഞ്ച് തരം രക്താണുക്കള്‍ തിരിച്ചറിഞ്ഞ സ്ഥാനത്ത് ഒന്‍പത് തരംരക്താണുക്കളെ തിരിച്ചറിയാവുന്ന ഏറ്റവും ആധുനിക രീതിയിലേക്ക് ലാബോട്ടറിമാറും. മണിക്കൂറില്‍ 50 ടെസ്റ്റ് ചെയ്തിരുന്ന സ്ഥാനത്ത് ഇനിമുതല്‍ 300ടെസ്റ്റുകള്‍ ചെയ്ത് ഫലം നല്കുവാനുള്ള സംവിധാനമാണ്ഏര്പ്പെടുത്തിയിട്ടുളളത്.ലാബില്‍ ടോക്കണ്‍ സംവിധാനവും രക്തം ശേഖരിക്കുവാന്‍ കൂടുതല്കാര്യക്ഷമായ വാക്യൂട്ടെയ്നര് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.പരിശോധനാ യന്ത്രത്തില്‍ ജലത്തിന്റെ ഉപയോഗം തീര്‍ത്തും ഇല്ലാതാവുകയും,ജലത്തിന്റെ വ്യത്യാസങ്ങള്‍ മൂലം റിസള്‍ട്ടില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങള്പൂര്ണ്ണമായും ഇല്ലാതാവുകയും ചെയ്യും. പ്രതി മാസം രണ്ട് ലക്ഷത്തിലധികം രൂപയ്ക്ക് സ്വകാര്യ ലാബുകളില്നടത്തിയിരുന്ന വിവിധ പരിശോധനകളില്‍ 95 ശതമാനവും ഇനി ജില്ലാആശുപത്രിയില്ത്തന്നെ ചെയ്യുവാനുള്ള സംവിധാനമാണ് ഒരുങ്ങിയിട്ടുളളത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍