നെഹ്റു യുവകേന്ദ്ര ജില്ലാ സ്പോര്‍ട്സ് മീറ്റ് സമാപിച്ചു
പനമരം: നെഹ്റു യുവകേന്ദ്ര വയനാടിന്റെ ആഭിമുഖ്യത്തില്‍ പനമരത്ത് വെച്ച് നടന്ന ജില്ലാ ഇന്റര്‍ യൂത്ത് അത്ലറ്റിക്സ് മീറ്റ് സമാപിച്ചു.മീറ്റിന്റെ ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിരണ്ട് പി. കെ അസ്മത്ത് നിര്‍വ്വഹിച്ചു. പനമരം പഞ്ചായത്ത് വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേര്‍സണ്‍ ജുല്‍നാ ഉസ്മാന്,വാര്‍ഡ് മെമ്പര്‍ സാബു, വയനാട് എന്‍.വൈ.കെ ജസ് ലീന,പനമരം ഹയര്‍ സെക്കന്‍ഡറി കായികാധ്യാപകന് നവാസ്,പനമരം എന്‍.വൈ.വി റമീസ്,പനമരം എന്‍.വൈ.വി ഫവാസ്, ഇയാസ്, ജയ്സണ്‍,അനുരാഗ് എന്നിവര്‍ സംസാരിച്ചു.രണ്ട് ദിവസങ്ങളിലായി നടന്ന കായിക മാമാങ്കത്തില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കായിക പ്രേമികളും യൂത്ത് ക്ലബുകളും പങ്കെടുത്തു .അത്ലറ്റില്സില് യങ്ങ് സ്റ്റാര്‍ അഞ്ചാംമൈലും, ബാഡ്മിന്റണില്‍ കാസ്പോ കരിമ്പുമ്മലും, വോളിബോളില്‍ സ്വതന്ത്ര പോത്തുകെട്ടിയും, ഫുട്ബോളില്‍ ടി.എസ്.എ വയനാടും ചാമ്പാന്മാരായി. വിജയികള്‍ക്ക് ട്രോഫിയും, മെഡലും, സര്‍ട്ടിഫിക്കറ്റും നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍