ഐഡിയല്‍ പ്ലൈവുഡ് ഫാക്ടറിക്ക് സബ്ബ് കളക്ടറുടെ സ്റ്റോപ്പ് മെമ്മോ ;ഫാക്ടറി പൊതുജനാരോഗ്യത്തിനും, പരിസ്ഥിതിക്കും ഭീഷണിയെന്ന് കണ്ടെത്തല്‍
ആറാം മൈല്‍ കുണ്ടാല പ്രദേശത്ത് മൂന്ന് വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വരുന്ന ഐഡിയല്‍ വുഡ് ഇന്‍സസ്ട്രീസ് എന്ന സ്ഥാപനത്തിനെതിരെ പ്രദേശവാസികളായ നാലോളം വ്യക്തികള്‍ സബ് കളക്ടര്‍ക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി24 മണിക്കൂറും പ്രവര്‍ത്തിച്ചു വരുന്ന പ്രസ്തുത ഫാക്ടറിയില്‍ നിന്നുള്ള ശബ്ദ മലിനീകരണവും, മലിന ജലവും, അസഹ്യമായ ദുര്‍ഗന്ധവും പൊതുജനാരോഗ്യത്തിന് ഗുരുതര ഭീഷണി ഉയര്‍ത്തുന്നതായാണ് പരാതി.പരാതിയുടെ അടിസ്ഥാനത്തില്‍ സബ്ബ് കളക്ടര്‍ നടത്തിയ അന്വേഷണത്തില്‍ പ്രസ്തുത ഫാക്ടറി പൊതുജനാരോഗ്യത്തിനും, പരിസ്ഥിതിക്കും ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി.ഫാക്ടറി ആരംഭിച്ചത് മുതല്‍ നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രതിഷേധ പരിപടികള്‍ ആരംഭിച്ചിരുന്നു.
മാര്‍ച്ച് 05 മുതല്‍ ഫാക്ടറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാനും, അല്ലെങ്കില്‍ 13 ന് സബ്ബ് കളക്ടര്‍ മുമ്പാകെ ഹാജരാകാനുമാണ് നോട്ടീസില്‍ പറയുന്നത്.ഫാക്ടറിയില്‍ നിന്നുള്ള ശബ്ദം കാരണം പൊതുജനത്തിന് ഏറെ ബുദ്ധിമുട്ടുണ്ടാകുന്നതായും വിദ്യാര്‍ത്ഥികളുടെ പഠനത്തെ ബാധിക്കുന്നതായും പ്രദേശവാസികള്‍ പരാതി ഉന്നയിച്ചിരുന്നു. കുടാതെ ഫാക്ടറിയില്‍ നിന്നും പുറന്തള്ളുന്ന രൂക്ഷ ഗന്ധമുള്ള മലിന ജലം ഗുരുതര ആരോഗ്യ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതായും നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. കൂടാതെ പ്രദേശവാസിയായ വ്യക്തിക്ക് ഇകോളി ബാക്ടീരിയ മൂലം ആരോഗ്യ പ്രശ്നമുണ്ടായതായും പരാതിയുണ്ട്. ഇത്തരം പരാതികളുടെ അടിസ്ഥാനത്തില്‍ സബ്ബ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് ഐഎഎസ് നടത്തിയ അന്വേഷണത്തില്‍ ഫാക്ടറി ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സ്റ്റോപ്പ് മെമ്മോ നല്‍കിയത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍