എം.വി.ഐ ടി.പി.യൂസഫിന് മോട്ടോര്‍ വാഹന വകുപ്പിന്റെ അംഗീകാരം
കല്‍പ്പറ്റ:മോട്ടോര്‍വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അവാര്‍ഡ് നല്‍കുന്നതിന്റെ ഭാഗമായി കേരളത്തിലെ മുഴുവന്‍ ഉദ്യോഗസ്ഥരില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ അവാര്‍ഡിന് വയനാട് ആര്.ടി.ഒ ഓഫീസിലെ എം.വി.ഐ ടി.പി.യൂസഫ് അര്‍ഹനായി.മികച്ച റവന്യൂ കളക്ഷനും റോഡ് സുരക്ഷപ്രവര്ത്തനങ്ങളുമാണ് പരിഗണിച്ചത്.തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന് അവാര്‍ഡ് ദാനം നടത്തി.ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ പത്മകുമാര്‍ ജെ.ടി.സി.രാജീവ് പുത്തലത്ത് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍