നിയമ സാക്ഷരത ക്ലബ്ബ് ഉദ്ഘാടനം ചെയ്തു
തരിയോട് :വിദ്യാര്‍ത്ഥികള്‍ക്കെതിരെ വര്‍ദ്ധിച്ചുവരുന്ന അതിക്രമങ്ങളെക്കുറിച്ചും പൊതു നിയമങ്ങളെക്കുറിച്ചും ബോധവല്‍ക്കരണം നടത്തുന്നതിനായി നാഷണല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം വയനാട് ജില്ലയിലെ സ്കൂളുകളില്‍ ആരംഭിക്കുന്ന നിയമ സാക്ഷരത ക്ലബ്ബുകളില്‍ ആദ്യ ക്ലബ്ബിന്റെ ഉദ്ഘാടനം തരിയോട് ഗവ: ഹയര്‍ സെക്കന്ററി സ്കൂളില്‍ കല്‍പ്പറ്റ പോക്സോ കോടതി ജഡ്ജും താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റി ചെയര്‍മാനുമായ അയ്യൂബ്ഖാന്‍ പത്തനാപുരം നിര്‍വ്വഹിച്ചു. ഇത്തരം ക്ലബ്ബുകളിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് നിയമ പുസ്തകങ്ങളിലൂടെയും, ഇന്റര്‍നെറ്റ് സംവിധാനങ്ങളിലൂടെയും, ബോധവല്‍ക്കരണ ക്ലാസുകളിലൂടെയും നിയമ അവബോധം ലഭിക്കുന്നതിനുള്ള സൗകര്യം ഉണ്ടാകുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.തദവസരത്തില്‍ സ്കൂള്‍ പ്രാധാനാദ്ധ്യാപിക സി.പി.ആലീസ്, താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റി സെക്രട്ടറി വി. നീരജ്, പി.ടി.എ പ്രസിഡന്റ് വി.മുസ്തഫ, കെ.വി. രാജേന്ദ്രന് മാസ്റ്റര്‍, ബാബു മാസ്റ്റര്‍, പാരാ ലീഗല്‍ വളണ്ടിയര്‍ കെ.പി.മുനീര്‍ എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍