ഭിന്നശേഷിക്കാര്‍ക്ക് ജില്ലാ പഞ്ചായത്തിന്റെ സ്നേഹസ്പര്‍ശം
കല്‍പ്പറ്റ:ജില്ലാ പഞ്ചായത്തിന്റെ സ്നേഹസ്പര്‍ശത്തില്‍ 112 ഭിന്നശേഷിക്കാര്‍ക്ക് ആശ്വാസം. 2017-18 സാമ്പത്തിക വര്‍ഷത്തെ ജില്ലാ പഞ്ചായത്ത് പദ്ധതിയായ സ്നേഹസ്പര്‍ശത്തിലൂടെ 15 ലക്ഷം രൂപ ചെലവഴിച്ച് ഭിന്നശേഷിക്കാര്‍ക്കുള്ള വിവിധ ഉപകരണങ്ങള്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി പദ്ധതി ഉദ്ഘാടനം ചെയ്തു. വീല്‍ചെയറുകള്‍, വാക്കറുകള്‍, എല്‍ബോ ക്രച്ചസ്, ഓക്സിലറി ക്രച്ചസ്, എയര്‍ ബെഡ്, കേള്‍വി ഉപകരണങ്ങള്‍, കമ്മോഡ് ചെയര്‍, സ്റ്റാറ്റിക് സൈക്കിള്‍ തുടങ്ങിയ ഉപകരണങ്ങളാണ് സാമൂഹ്യനീതി വകുപ്പിന്റെ സഹകരണത്തോടെ വിതരണം ചെയ്തത്. കഴിഞ്ഞ വര്‍ഷം സ്നേഹ വാഹനം പദ്ധതിയില്‍ ജില്ലാ പഞ്ചായത്ത് മുച്ചക്ര വാഹനങ്ങള്‍ വിതരണം ചെയ്തിരുന്നു. ജില്ലാ പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ സാമൂഹ്യക്ഷേമ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അനില തോമസ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ പി. കെ. അനില്‍കുമാര്‍, എ. ദേവകി, എ. എന്‍. പ്രഭാകരന്, പി. ഇസ്മായില്‍, അഡ്വ. ഒ. ആര്. രഘു, വര്‍ഗീസ് മുരിയന്‍കാവില്‍, ജില്ലാ പഞ്ചായത്തംഗം കെ. ബി. നസീമ, സാമൂഹ്യനീതി ഓഫീസല്‍ ഡാര്‍ളി ഇ. പോള്‍ എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍