വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവം ഹരിതനിയമാവലി പാലിക്കും
ജില്ലയിലെ പ്രമുഖ ആഘോഷമായ വള്ളിയൂര്‍ക്കാവ് മഹോത്സവം പൂര്‍ണ്ണമായും ഹരിതനിയമാവലി പ്രകാരം നടത്തും. മാനന്തവാടി നഗരസഭ, ഉത്സവാഘോഷ കമ്മിറ്റി, ജില്ലാ ശുചിത്വമിഷന് എന്നിവരുടെ നേതൃത്വത്തിലാണ് ഇത് സാധ്യമാക്കുക. ഹരിതനിയമാവലി ശില്‍പ്പശാല വള്ളിയൂര്‍ക്കാവ് അന്നപൂര്‍ണ്ണേശ്വരി ഹാളില്‍ മാനന്തവാടി സബ്ബ്കലക്ടര്‍ എന്‍.എസ്.കെ. ഉമേഷ് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്മാന് വി.ആര് പ്രവീജ് അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്രം ട്രസ്റ്റി ഏച്ചോംഗോപി, നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ പ്രദീപ ശശി, പി.ടി. ബിജു, ശുചിത്വമിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.എ ജസ്റ്റിന് എന്നിവര്‍ സംസാരിച്ചു. ശുചിത്വമിഷന് പ്രോഗ്രാം ഓഫീസര്‍ കെ.അനൂപ് ക്ലാസ്സെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍