കെല്ലൂര്‍ കാട്ടിച്ചിറക്കല്‍ മഖാം ഉറൂസിന് തുടക്കമായി
സയ്യിദ് മുബഷീറലി ഷിഹാബ് തങ്ങള്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചതോടെ മാര്‍ച്ച് 18 വരെ നീണ്ടു നില്ക്കുന്ന കെല്ലൂര്‍ കാട്ടിച്ചിറക്കല്‍ മഖാം ഉറൂസിന് തുടക്കമായി.ചടങ്ങില്‍ മഹല്ല് ഖത്തീബ് അല്‍ ഹാജി മുഹമ്മദ് ഫൈസി മട്ടന്നൂര്‍,അണിയാരത്ത് അബ്ദുള്ള,അയാത്ത് മമ്മൂട്ടി ഹാജി,കെ.ഹംസ ഹാജി,അത്തിലന്‍ ഇബ്രാഹിം തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.ഉറൂസിനോട് അനുബന്ധമായി നടക്കുന്ന മതപ്രഭാഷണ പരമ്പരയില്‍ മാര്‍ച്ച് 15ന് സ്വാലിഹ് നിസാമി എളേറ്റില്‍,16 ന് ആസിഫ് വാഫി റിപ്പണ്‍,17 രാത്രി 7 മണിക്ക് റാഷിദ് ഗസ്സാലി കൂളിവയല്‍ തുടങ്ങിയവര്‍ പ്രഭാഷണം നടത്തും.മാര്‍ച്ച് 17 രാത്രി 8 മണിക്ക് നടക്കുന്ന വിവാഹസംഗമത്തിന് സയ്യിദ് ബഷീറലി ഷിഹാബ് തങ്ങള്‍ പാണക്കാട് കാര്‍മ്മികത്വം വഹിക്കും.തുടര്‍ന്ന് നടക്കുന്ന ദിക്ര് ദുഅ മജ്ലിസിനു കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ നേതൃത്വം നല്‍കും. ഷൈഖുന എം.ടി.അബ്ദുള്ള മുസ്ല്യാര്‍, കരിമ്പന മുഹമ്മദ് മുസ്ല്യാര്‍ ഇരുമ്പുഴി തുടങ്ങിയവര്‍ സംബന്ധിക്കും.മാര്‍ച്ച് 18 ന് മൗലീദ് പാരായണം,ഖത്തം ദുഅ,അന്നദാനം എന്നിവ ഉണ്ടായിരിക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍