കഞ്ചാവുമായി യുവാവ് പിടിയില്‍.
തോല്‍പ്പെട്ടി എക്സൈസ് ചെക്ക്പോസ്ററില്‍ വാഹന പരിശോധനയ്ക്കിടെ കഞ്ചാവുമായി യുവാവ് പിടിയില്‍.താമരശ്ശേരി ഈങ്ങാപ്പുഴ കൊട്ടാരക്കോത്ത് നാഷിദ് (23) നെയാണ് മാനന്തവാടി എക്സൈസ് ഇന്‍സ്പെക്ടര്‍ ടി.അനില്‍കുമാറും സംഘവും പിടികൂടിയത്.ഇയാളില്‍ നിന്നും 150 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ കെ.ബാലകൃഷ്ണന്,സിവില്‍ എക്സൈസ് ഓഫീസമാരായ എം.ബി ഹരിദാസ്,സന്തോഷ് കൊമ്പ്രാങ്കണ്ടി,ശശികുമാര്‍ പി.എന്‍,രാജേഷ് .കെ എന്നിവര്‍ പരിശോധന സംഘത്തിലുണ്ടായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍