മദ്യലഹരിയില്‍ ബസ്സോടിച്ച ഡ്രൈവര്‍ അറസ്റ്റില്‍ നാട്ടുകാരുടെ പരാതിപ്രകാരമാണ് നടപടി; അറസ്റ്റിലായത് രാത്രികാല സര്‍വ്വീസ് നടത്തുന്ന ബസിലെ ഡ്രൈവര്‍
കോഴിക്കോട് ബാംഗ്ലൂര്‍ രാത്രികാല സര്‍വ്വീസ് നടത്തുന്ന പി.വൈ 05 സി 7299 നമ്പര്‍ ബസിലെ ഡ്രൈവറായ ബംഗളൂരു സ്വദേശി കിഷോര്‍ (26) ആണ് അറസ്റ്റിലായത്. ബസ് ഡ്രൈവ് ചെയ്യുന്നതിനിടയില്‍ ഡ്രൈവര്‍ മദ്യപിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട യാത്രക്കാരില്‍ ചിലര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് കമ്പളക്കാട് എസ്ഐ അജേഷ്, എഎസ്ഐ അനില്‍ എന്നിവരുടെ നേതൃത്വത്തില്‍ ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെ പരിശോധിച്ചശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് പോലീസ് മറ്റൊരു െ്രെഡവറെ ഏര്‍പ്പാടാക്കി ബസ് വിട്ടയച്ചു.
ബസ് പുറപ്പെട്ടതിന് ശേഷം ചുരമുള്പ്പെടെയുള്ള വിവിധ സ്ഥലങ്ങളില്‍വെച്ച് െ്രെഡവര്‍ മദ്യപിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട യാത്രക്കാരില്‍ ചിലര്‍ രഹസ്യമായി പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് കമ്പളക്കാട് പോലീസ് സ്റ്റേഷന് മുമ്പില്‍ വച്ച് കമ്പളക്കാട് എസ്ഐ അജേഷ് , എഎസ്ഐ അനില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ബസ് തടഞ്ഞ് നിര്‍ത്തിച്ച് പരിശോധിക്കുകയും പരിശോധനയില്‍ ്രൈഡവര്‍ മദ്യപിച്ചതായി വ്യക്തമാവുകയും ചെയ്യുകയായിരുന്നു . തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.കസ്റ്റഡിയിലെടുത്ത ബസ്സില്‍ നിറയെ യാത്രക്കാരുള്ളതിനാല്‍ യാത്രക്കാരുടെ ബുദ്ധിമുട്ട് മനസിലാക്കിയ പോലീസ് മറ്റൊരു ്രൈഡവറെ ഏര്‍പ്പാട് ചെയ്ത് ബസ് പറഞ്ഞുവിടുകയായിരുന്നു. സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷാജഹാന്, പ്രശാന്ത് ,ബാലന് തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു . നൈറ്റ് സര്‍വ്വീസ് ബസുകളില്‍ ്രൈഡവര്‍മാര്‍ മദ്യപിച്ച് വാഹനം ഓടിക്കുന്നത് വഴി രാത്രി കാലങ്ങളില്‍ നിരവധി അപകടങ്ങള്‍ സംഭവിക്കുന്നതായി പരാതികളുണ്ട്. ഈ പശ്ചാത്തലത്തില്‍ ഇത്തരം വാഹനങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധന ഊര്‍ജ്ജിതമാക്കാനാണ് പോലീസിന്റെ ശ്രമം
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍