പി.കെ.ജയലക്ഷ്മി എ.ഐ.സി.സി.യില്‍: കെ.സി.റോസക്കുട്ടി ടീച്ചര്‍ക്ക് പ്രത്യേക അംഗത്വം.
കല്‍പ്പറ്റ : മുന്‍ പട്ടികവര്‍ഗ്ഗ ക്ഷേമ യുവജനകാര്യ വകുപ്പ് മന്ത്രിയും കെ.പി.സി.സി. എക്സിക്യൂട്ടീവ് അംഗവുമായ പി.കെ.ജയലക്ഷ്മിയെ എ.ഐ.സി.സി. അംഗമായി തിരഞ്ഞെടുത്തു. കെ.പി.സി.സി. നല്കിയ പട്ടികയില്‍ നേരത്തെ തന്നെ ജയലക്ഷ്മി ഉള്‍പ്പെട്ടിരുന്നു. എം.ഐ.ഷാനവാസ് എം.പി. ഉള്‍പ്പെടെ കേരളത്തില്‍ നിന്ന് 65 അംഗങ്ങളാണ് എ.ഐ.സി.സി.യില്‍ ഉള്ളത്. ഇവരില്‍ 15 പേര് പ്രത്യേകമായി നിയമിക്കപ്പെട്ടവരാണ്. വയനാട്ടില്‍ നിന്ന് മുന്‍ വനിതാ കമ്മീഷന് അധ്യക്ഷ കെ.സി. റോസക്കുട്ടി ടീച്ചറും ഈ 15 പേരില്‍ ഉള്‍പ്പെടും.കേരളത്തില്‍ നിന്ന് ആദ്യമായാണ് ഒരു പട്ടികവര്‍ഗ്ഗക്കാരി എ.ഐ.സി.സി.യില്‍ അംഗമാകുന്നത്. ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ അംഗമായിരിക്കെ ജയലക്ഷ്മി ദേശീയ തലത്തില്‍ ശ്രദ്ധ നേടിയിരുന്നു. മാനന്തവാടി വാളാട് പാലോട്ട് കുറിച്യ തറവാട്ടംഗമായ ജയലക്ഷ്മി മാനന്തവാടി ഗവ: കോളേജില്‍ ബിരുദ വിദ്യാര്‍ത്ഥിയായിരിക്കെയാണ് കെ.എസ്.യു.വിലൂടെ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത്. കമ്പളക്കാട് ചെറുവടി അനില്‍കുമാറിന്റെ ഭാര്യയാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍