എട്ടാമത് കരിന്തണ്ടന് സ്മൃതിയാത്ര മാര്‍ച്ച് 11 ന്
കല്‍പ്പറ്റ:എട്ടാമത് കരിന്തണ്ടന് സ്മൃതിയാത്ര മാര്‍ച്ച് പതിനൊന്നിന് നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.വനവാസി വിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ സംഘടനയായ പീപ്പിന്റെ ആഭിമുഖ്യത്തിലാണ് വയനാടന്‍ ചുരത്തില്‍ സ്മൃതിയാത്ര നടത്തുന്നത്. ഞായറാഴ്ച രാവിലെ പതിനൊന്ന് മണിക്ക് അടിവാരത്തു നിന്ന് ആരംഭിക്കുന്ന യാത്ര വൈകീട്ട് അഞ്ച് മണിയോടെ ചങ്ങല മരച്ചുവട്ടില്‍ സമാപിക്കും. കരിന്തണ്ടന്റെ പിന്മുറക്കാരായ പണിയ സമുദായമാണ് യാത്രയിലെ പ്രമുഖ വിഭാഗം .യാത്രയില്‍ നിലമ്പൂര്‍, ചിപ്പിലിത്തോട്, ചെമ്പുകടവ് ,കണ്ണൂര്‍,വയനാട് എന്നിവിടങ്ങളില്‍ നിന്നുള്ള പണിയ സമുദായങ്ങളുടെ പ്രമുഖ സാനിദ്ധ്യമുണ്ടായിരിക്കും.വൈകുന്നേരം നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ കാസര്‍ഗോഡ് സെന്‍ട്രല്‍ യൂണിവേര്സിറ്റി രജിസ്ട്രാര്‍ ഡോ.എ.രാധാകൃഷ്ണന് നായര്‍ മുഖ്യാതിഥിയായിരിക്കും.രാജു പേരാവൂര്‍, ചെടയന്‍ അപ്പണവയല്‍, വാസുദേവന്‍ ചിക്കല്ലൂര്‍, എന്‍.പി.പത്മനാഭന് ,സോമന് ഇടമല തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കുന്നതാണ്. പത്രസമ്മേളനത്തില്‍ സി.വാസുദേവന്‍, എന്‍.പി.പത്മനാഭന് തുടങ്ങിയവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍